കേരളാ മദ്യനിരോധന സമിതി
''ലഹരി വിമുക്ത വിദ്യാലയം പ്രതീക്ഷയുടെ കേരളം '' യാഥാർഥ്യത്തിലേയ്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ കേരളത്തെ ഒരു വൻ സാമൂഹ്യ ദുരന്തത്തിൽ നിന്ന് മോചനത്തിലേയ്ക് ഓരോരുത്തരും രക്ഷാകവചം തീർത്തു സംരക്ഷിച്ചു എന്നത് ചരിത്രത്താളുകളിൽ നാളത്തെ പ്രതീക്ഷയുടെ കേരളം രേഖപ്പെടുത്തുമ്പോൾ അവരവരുടെ കടമയെ പൗരധർമ്മത്തിനു വേണ്ടി ഉപയോഗിച്ചു എന്ന് അഭിമാനിക്കാം , കേരളാ മദ്യനിരോധന സമിതി മനഃസാക്ഷിക്കു മുന്നിൽ പ്രവർത്തിച്ചും പ്രചരിപ്പിച്ചും വരുന്നതും യാഥാർഥ്യത്തിലേയ്ക് രൂപപെടുത്താനുള്ളതുമായ അഞ്ചു നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു
1) കരുതൽപ്പെട്ടി
കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും കരുതല്‍പ്പെട്ടി എന്ന് പേര് നല്‍കി പൂട്ടുള്ള ബോക്‌സുകള്‍ സ്ഥാപിക്കണം
ലക്ഷ്യം കലാലയങ്ങള്‍ക്കുള്ളില്‍ മദ്യ ലഹരി ഉപയോഗമോ വിപണനമോ കാണുകയോ അറിയിക്കുകയോ ചെയ്യുന്ന കുട്ടികള്‍ ആ വിവരം എഴുതി രഹസ്യമായി പെട്ടിയില്‍ നിക്ഷേപിക്കുക .അത് പതിനഞ്ചു ദിവസം കൂടുമ്പോള്‍ അധ്യാപകര്‍ ( രണ്ടു ) രക്ഷകര്‍ത്താ പ്രതിനിധികള്‍ ( രണ്ടു ) സ്റ്റുഡന്റസ് പോലീസ് ( രണ്ടു ) സ്ഥലത്തെ ജനപ്രതിനിധി ( ഒന്ന് ) പ്രിവന്റീവ് ഓഫീസര്‍ ( ഒന്ന് ) ആശാവര്‍ക്കര്‍ ( രണ്ടു ) മദ്യനിരോധന സമിതി പ്രവര്‍ത്തവകര്‍ ( രണ്ടു ) ചേര്‍ന്ന് പെട്ടി പരിശോധിക്കുകയും ക്യാമ്പസിനുള്ളില്‍ പരിഹരിക്കേണ്ടത് പരിഹരിക്കുകയും മറ്റുള്ളവ അധികാര കേന്ദ്രങ്ങളില്‍ കൈമാറി ഏഴു ദിവസത്തിനുള്ളില്‍ നിവര്‍ത്തിക്കുകയും വേണം . പുറത്തു ഇതുവരെ അറിയാത്ത കാര്യങ്ങള്‍ നമ്മുക്ക് മനസിലാക്കാന്‍ സാധിച്ചാലേ കരുതല്‍ പ്രവര്‍ത്തിയുടെ പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയു.
2) പൗരധർമ്മം പ്രതിജ്ഞയിൽ
സ്‌കൂളുകളിലെ നിലവിൽ അസംബ്ലിയിൽ ചൊല്ലാറുള്ള പ്രതിജ്ഞയോടൊപ്പം ( ആദ്യ പതിവ് പ്രതിഞ്ജകഴിഞ്ഞു ) കരുതലിനായി കരുതൽ എന്ന നിലയ്ക്ക് '' മദ്യവും - ലഹരിയും എന്ന മഹാ മാലിന്യത്തെ ഈ ഭൂമിയിൽ നിന്ന് നിർമ്മാർജനം ചെയ്യുന്നത് ഏതൊരു പൗരന്റെയും കടമയും ധർമ്മവുമാകയാൽ അത് എന്റെ നാടിനും എന്റെ സഹോദരങ്ങൾക്കും വേണ്ടിയുള്ള കരുതലിന്റെ പ്രവർത്തിയിൽ ഞാൻ പങ്കുകാരനാകുമ്പോൾ എന്റെ പൗരധർമ്മം എന്റെ രാജ്യനന്മയ്ക്കു വേണ്ടി കടമയായി ഉപയോഗിച്ചു എന്ന് ഞാൻ സ്വാഭിമാനിയാകും .
ഈ സന്ദേശം കുട്ടികളിൽ രാജ്യസ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കും.
3) കളിവീട്
ഓരോ പഞ്ചായത്തു വാര്‍ഡുകളിലും ജനപ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന ഇരുപത്തിയഞ്ചില്‍ കുറയാത്ത കുടുംബങ്ങള്‍ സകുടുംബം ഒത്തുചേരുന്ന കുടുംബ ''വളയങ്ങള്‍ '' രൂപീകരിക്കുകയും അതില്‍ C .D .S , A .D . S അംഗനവാടി ടീച്ചര്‍, ആശ വാളന്റേര്‍സ്, ക്ലബ്ബുകള്‍ ഗ്രെന്ഥശാലകള്‍ റസിഡന്റ് അസോസിയേഷന്‍ ഒരു പ്രിവന്റീവ് ഓഫീസര്‍ മദ്യനിരോധന സമിതിയിലെ രണ്ടു പ്രവര്‍ത്തകര്‍ ചേര്‍ന്ന് മദ്യ ലഹരി വിമുക്ത ഭവനം അതില്‍ അധിവസിക്കുന്ന മക്കള്‍ പ്രതീക്ഷയുടെ കേരളം തീര്‍ക്കുമെന്ന് പരമമായ സത്യത്തെ കുട്ടികളെ ബോധ്യപ്പെടുത്തുകയും കുട്ടികളുടെ പഠനത്തെയും അവരുടെ സാഹചര്യങ്ങളെയും സഹപാഠികളുടെ സന്ദേശവും മാര്‍ഗവും എന്തൊക്കെ ഏതൊക്കെ സാഹചര്യങ്ങളില്‍ കുട്ടികളെ സ്വാധീനിക്കുന്നു എന്നും അതിലുപരി ഏതൊക്കെ കൂട്ടുകാരുടെ മാര്‍ഗങ്ങളെ അനുകരിക്കുന്നു എന്ന് പഠിക്കുകയും അതില്‍ നിന്ന് ഉയര്‍ന്നു വരുന്ന നന്മതിന്മകളെ വേര്തിരിച്ചെടുത്തു നന്മയിലും ധര്‍മ്മത്തിലും സത്യത്തിലും അധിഷ്ഠിതമായ ജീവിത രീതിയെ അവരില്‍ ചിട്ടപ്പെടുത്തി നല്ല കൂട്ടുകാരെ രൂപപ്പെടുത്താന്‍ വേണ്ടുന്ന അവബോധം മക്കളില്‍ വളര്‍ത്തിയെടുക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ ഡോക്ടറുടെ സേവനം ആവശ്യം വന്നാല്‍ P H C ഡോക്ടറെ ഉപയോഗപ്പെടുത്തണം.
4) എന്റെ കലാലയം ഞാൻ കാവലാളൻ
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും അധ്യാപക രക്ഷാകര്‍ത്ത പ്രതിനിധികളും P H C സെന്റര്‍ ഡോക്ടറും പരിധിയില്‍ വരുന്ന പ്രിവെന്റ്റീവ് ഓഫീസറും മദ്യനിരോധന സമിതി പ്രവര്‍ത്തകരും ( രണ്ടു ) ചേര്‍ന്ന് ''കരുതല്‍കൂട്ടം'' എന്ന പേരില്‍ ഒരു യൂണിറ്റ് സ്ഥാപിക്കണം ( കുട്ടികളുടെ എണ്ണമനുസരിച്ചു യൂണിറ്റ് വര്‍ദ്ധിപ്പിക്കാം )
അതാതു കലാലയങ്ങള്‍ കുട്ടികള്‍ തന്നെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുള്ള രീതിയില്‍ പ്രായോഗിക കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിപ്പിക്കണം .
അതില്‍ പാട്ടു, ഉപന്യാസം , ചിത്രരചനാ, കഥ ചൊല്ലല്‍ , പ്രസംഗം , ലഹരി വിരുദ്ധ മുദ്രവാക്യങ്ങള്‍ , സ്മാര്‍ട്ട് ഫിലിം പ്രദര്‍ശനം , ഈ വക ആരോഗ്യകരമായ ചിട്ടപ്പെടുത്തലുകളിലൂടെ ''ലഹരി വിമുക്ത കേരളം'' നിര്‍മ്മിക്കുക നാളത്തെ പ്രതീക്ഷയായ അവരുടെ കടമയും പൗരധര്‍മ്മവും എന്ന സത്യത്തെ കുട്ടികളെ ബോധ്യപ്പെടുത്തി കരുതലിനും ഒരു മുതല്‍ക്കൂട്ടായി '' കരുതല്‍ കൂട്ടം രൂപപെടുത്താം .
5) അമ്മസദസ്സ്
ഓരോ പഞ്ചായത്തു അടിസ്ഥാനത്തിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നവരും പ്രത്യേകിച്ച് (മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും) വനിതാ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ പ്രിവെന്റ്‌റീവ് ഓഫീസറും മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ സാമൂഹ്യപ്രവര്‍ത്തകരായ അമ്മമാര്‍ ഇവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍ ആയും P H C ഡോക്ടര്‍ കണ്‍വീനറായും വനിതാ ജന പ്രതിനിധികള്‍ അമ്മമാര്‍ അംഗങ്ങളായും ''അമ്മസദസ്സ്'' രൂപികരിച്ചു മദ്യ ലഹരി രാക്ഷസന്റെ കടന്നു കയറ്റത്തെ കലാലയങ്ങളിലും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റാനുള്ള പ്രേരകശക്തിയായി കേരളാ മദ്യ നിരോധന സമിതി ദൗത്യ പൂര്‍ത്തീകരത്തില്‍ എത്തുമ്പോള്‍ ''ലഹരി വിമുക്ത വിദ്യാലയം പ്രതീക്ഷയുടെ കേരളം'' യാഥാര്‍ഥ്യമാകും, അതില്‍ അധിവസിക്കണം നമ്മുടെ മക്കള്‍.... ജയ് ഗാന്ധിമഹാത്മാ.....